കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു. ‘തെളിനീരൊഴുകും നവകേരളം; എന്റെ നദി എന്റെ ജീവന്‍’ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം തെയ്യത്തുംകടവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിര്‍വ്വഹിച്ചു. പുതിയോട്ടില്‍കടവ് മുതല്‍ ഇടവഴിക്കടവ് വരെ ഒരു സംഘവും തെയ്യത്തുംകടവ് മുതല്‍ കാരാട്ട് കടവ് വരെ മറ്റൊരു സംഘവുമാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ഷംലുലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം.ടി റിയാസ്, ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ എം.കെ നെദീറ, മെമ്പര്‍മാരായ ഫസല്‍ കൊടിയത്തൂര്‍, അബൂബക്കര്‍ മാസ്റ്റര്‍, ആയിഷ ചേലപ്പുറം, സുഹ്‌റ വെള്ളങ്ങോട്ട്, ചാത്തമംഗലം പഞ്ചായത്ത് മെമ്പര്‍ റഫീഖ്, നാസര്‍ എറക്കോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുഴയുടെ സംരക്ഷണം ലക്ഷ്യമിടുന്ന ശുചീകരണ പരിപാടിയില്‍ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളും ക്ലബുകളും പങ്കാളികളായി.