പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റേയും മൂടാടി ഗ്രാമപഞ്ചായത്തിന്റേയും മൂടാടി കൃഷിഭവന്റേയും സഹകരണത്തോടെ മുചുകുന്ന് മാനോളിത്താഴെ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ 20 ഏക്കര്‍ തരിശു നിലത്ത് നടത്തിയ രക്തശാലി പുഞ്ചക്കൃഷിയാണ് വിളവെടുത്തത്.
കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ച് സജീന്ദ്രന്‍ തെക്കേടത്തിനേയും മറ്റ് മുതിര്‍ന്ന കര്‍ഷക തൊഴിലാളികളെയും പൊന്നാട അണിയിച്ച് ആദരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് മുഖ്യാതിഥിയായി.
വാര്‍ഡ് മെമ്പര്‍ അഡ്വ. എം കെ ഷഹീര്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജീവാനന്ദന്‍, ബ്ലോക്ക് മെമ്പര്‍ ചൈത്ര വിജയന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി അഖില, കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രാജീവന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ദിലീപ് കുമാര്‍, കൊയിലാണ്ടി ഗവ.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത്, പപ്പന്‍ മൂടാടി, കെ.വി നൗഷാദ്, ഇ.ശ്രീജിത്ത്, സന്തോഷ് കുമ്മല്‍, മരക്കാട്ട് ശ്രീധരന്‍, കാര്‍ഷിക കൂട്ടായ്മ കണ്‍വീനര്‍ റഷീദ് ഇടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.