98,67,81,000 രൂപ വരവും 30,20,201 രൂപ മുന്‍ബാക്കിയും ഉള്‍പ്പെടെ 98,98,01,201 ആകെ വരവും 98,32,59,500 രൂപ ചിലവും. 65,41,701 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് 2022 -23 വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് അവതരിപ്പിച്ചത്.
കൃഷി, മൃഗസംരക്ഷണം, ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമപദ്ധതികള്‍, സാമൂഹ്യസുരക്ഷ, വനിതാ ശിശു വികസനം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം, പശ്ചാത്തല സൗകര്യ വികസനം, എന്നിവയ്ക്കെല്ലാം ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
സ്ത്രീ സൗഹൃദ ബഡ്ജറ്റില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ വിതരണത്തിനായി 50 ലക്ഷം രൂപയും, മാതൃവന്ദനം പദ്ധതിക്ക് 30 ലക്ഷം രൂപയും ഇടുക്കി കഫേ എന്ന പേരില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു 52 പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന പദ്ധതിക്ക് ഒരു കോടി രൂപയും, സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് 48 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനുപുറമേ ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു വീട് എന്ന നിലയ്ക്ക് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കുന്നതിന് ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കായി കായിക പരിശീലനത്തിന് കളിത്തട്ട് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയും, ജില്ലാതല കായികമേളക്ക് പത്ത് ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തി. പുഴ ഒഴുകട്ടെ എന്ന പദ്ധതി പ്രകാരം നദികളുടെ സംരക്ഷണത്തിന് ചെളിയും, എക്കലും നീക്കംചെയ്യുന്നതിനുമായി 25 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നതിന് 3.5 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കൂടാതെ കാറ്റാടി വൈദ്യുത പദ്ധതി (10 ലക്ഷം), സോളാര്‍ പദ്ധതി(25 ലക്ഷം), മില്ലറ്റ് കൃഷി (25 ലക്ഷം) പ്രോത്സാഹനം എന്നിവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ ബഡ്ജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ബഡ്ജറ്റ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
ഇടുക്കി ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് 2022- 23 (സംഗ്രഹം)
ആകെ വരവ് 98,67,81,000, 98 കോടി 67 ലക്ഷത്തി 81 ആയിരം, പ്രാരംഭ ബാക്കി 30,20,201, ആകെ 98,98,01,201,
ആകെ ചെലവ് 98,32,59,500, നീക്കിയിരുപ്പ് 65,41,701
പ്രധാന വരവിനങ്ങള്‍
പ്ലാന്‍ ഫണ്ട് 48,76,91,000
മെയിന്റനന്‍സ് ഫണ്‍ണ്ട് 37,30,06,000
ജനറല്‍ പര്‍പ്പസ് ഫണ്‍ണ്ട് 4,30,23,000
സംസ്ഥാനാവിഷ്‌കൃത ഫണ്ട് ( ബി ഫണ്ട്) 3,50,00,000
തനത് ഫണ്ട് (വാടക, ഫാം വരവ്, മുതലായവ) 2,00,61,000
പ്രധാന ചെലവുകള്‍
കൃഷിയും അനുബന്ധ സൗകര്യങ്ങളും
1.നെല്‍ കര്‍ഷകര്‍ക്ക് സബ്സിഡി – 25 ലക്ഷം
2.അഗ്രി ക്ലിനിക് – 52 ലക്ഷം
3.മില്ലറ്റ് കൃഷി പ്രോത്സാഹനം – 25 ലക്ഷം
4.മണ്ണ് ജല സംരക്ഷണം -2 കോടി 30 ലക്ഷം
6.ജലസേചനം-1 കോടി
7.പുഴ ഒഴുകട്ടെ – നദികളുടെ സംരക്ഷണം – 25 ലക്ഷം
8.മറ്റ് വിളകള്‍-25 ലക്ഷം
9.കാര്‍ഷിക വിപണനം (കരുതല്‍) – 1 കോടി
10.ഫാമുകളുടെ നവീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും -1 കോടി 75 ലക്ഷം
മൃഗസംരക്ഷണം ഡയറി
1.ക്ഷീര കര്‍ഷകര്‍ക്ക് സബ്സിഡി – 3 കോടി 50 ലക്ഷം
ഊര്‍ജ്ജം
1.കാറ്റാടി വൈദ്യുതി പദ്ധതി-10 ലക്ഷം
2.സോളാര്‍ പദ്ധതി -25 ലക്ഷം
3.ഹൈ മാസ്റ്റ് / മിനി മാസ്റ്റ് ലൈറ്റ് -75 ലക്ഷം
വിദ്യാഭ്യാസം
1. എസ്.എസ്.എ. – 1 കോടി 50 ലക്ഷം രൂപ
2. സ്‌കൂള്‍ കെട്ടിടങ്ങളുടെ മെയിന്റനന്‍സ് – 3 കോടി 50 ലക്ഷം
3. ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് – 20 ലക്ഷം
4. ജില്ലാതല കലാ കായിക മേളകള്‍ – 10 ലക്ഷം
5. വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ക്ക് ഇന്‍വെര്‍ട്ടര്‍-30 ലക്ഷം
6. കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍-50 ലക്ഷം
7. കളിക്കൂട്ടം – കായിക പരിശീലനം- 50 ലക്ഷം
8. എസ് എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്ക് സായാഹ്ന ക്ലാസ് – 15 ലക്ഷം
9.സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് റീഫ്രഷ്മെന്റ് ചാര്‍ജ്ജ് – 15 ലക്ഷം
10.എസ്.എസ്.എല്‍.സി., +2 എക്സാം റിസോഴ്സ് മെറ്റീരിയല്‍ – 5 ലക്ഷം
ആരോഗ്യം
1. വിവിധ ജില്ലാ ആശുപത്രികള്‍ക്ക് മരുന്ന് – 1 കോടി
2. വിവിധ ജില്ലാ ആശുപത്രികളുടെ അറ്റകുറ്റപ്പണി – 1 കോടി
3. ആയുരാരോഗ്യം – വൃദ്ധജനങ്ങള്‍ക്ക് ആയുര്‍വേദ പരിചരണം -10 ലക്ഷം
ക്ഷേമ പ്രവര്‍ത്തനങ്ങള്‍
1. അതി ദരിദ്രരെ കണ്ടെത്തി സഹായിക്കുന്നതിനുള്ള പദ്ധതി – 50 ലക്ഷം
2. സാമൂഹ്യ സുരക്ഷ മിഷന്‍ വിഹിതം – 5 ലക്ഷം
3. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് – 1 കോടി
4. സമ്പൂര്‍ണ്ണ കേള്‍വി (കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ചെയ്ത ആളുകള്‍ക്ക് തുടര്‍ പ്രവര്‍ത്തനം) – 10 ലക്ഷം
5. എച്ച്. ഐ. വി. ബാധിതര്‍ക്ക് പോഷകാഹാരം – 20 ലക്ഷം
6. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ – 70 ലക്ഷം
7. ഡയാലിസിസ് -1 കോടി
8. കീമോ തെറാപ്പി മരുന്ന് -30 ലക്ഷം
9. വിവിധ ലൈബ്രററികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനം – 50 ലക്ഷം
10. ഹാം റേഡിയോ-10 ലക്ഷം
ടൂറിസം
1. ചരിത്ര മ്യൂസിയം. ആര്‍ട്ട് ഗ്യാലറി – 50 ലക്ഷം
2. മൗണ്ടന്‍ സൈക്ലിംഗ്- 25 ലക്ഷം
വനിത ശിശു വികസനം
1. സ്മാര്‍ട്ട് അങ്കണവാടികള്‍ -48 ലക്ഷം
2. സ്ര്തീ സുരക്ഷ – നാപ്കിന്‍ വിതരണം -50 ലക്ഷം
3. മാതൃവന്ദനം – 30 ലക്ഷം
4. സ്ത്രീ ശക്തി – ആയുര്‍വേദ പരിചരണം – 15 ലക്ഷം
5. കഫേ ഇടുക്കി – 1 കോടി
6. സ്ത്രീ പദവി പഠനം -10 ലക്ഷം
7. വനിത ഹോസ്റ്റല്‍ -50 ലക്ഷം
പട്ടികജാതി / പട്ടിക വര്‍ഗ്ഗവികസനം
1. ഉന്നത പഠന ധനസഹായം – 15 ലക്ഷം
2. ബെറ്റര്‍ എഡ്യൂക്കേഷന്‍ – 50 ലക്ഷം
3. സുരക്ഷ (പട്ടികവര്‍ഗ്ഗ കോളനികളില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കല്‍) – 50 ലക്ഷം (വാലായ്മപ്പുര)
4. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലെ കുടിവെള്ള പദ്ധതികള്‍ പുനരുദ്ധാരണം 1 കോടി
5. ഗോത്ര സാരഥി- 10 ലക്ഷം
6. വെളിച്ചം – ഊരുകൂട്ട വോളണ്ടിയേഴ്സ്- 10 ലക്ഷം
7. മൊബൈല്‍ ആയുര്‍വേദ ക്ലിനിക് – 25 ലക്ഷം
സദ് ഭരണം
1. ജീവനക്കാര്യം – 3 കോടി 37 ലക്ഷം 50 ആയിരം
2. ഭരണപരമായ ചെലവുകള്‍ – 30 ലക്ഷത്തി 80 ആയിരം
3. വിവിധ നടത്തിപ്പുകളും സംരക്ഷണ ചെലവുകളും – 1 കോടി 98 ലക്ഷത്തി 10 ആയിരം
4. പദ്ധതി മോണിട്ടറിംഗ് – 7 ലക്ഷം
5. വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ക്ക് ദൈനംദിന ചിലവുകള്‍ – 1 കോടി
6. ഐ.കെ.എം. – 7 ലക്ഷം
പശ്ചാത്തല സൗകര്യം
1. റോഡ് – 5 കോടി 60 ലക്ഷം
2. റോഡ് പുനരുദ്ധാരണ പദ്ധതികള്‍ – 25 കോടി
3. കലുങ്ക്, പാലം, മറ്റ് അനുബന്ധ നിര്‍മിതികള്‍ – 3 കോടി
4. നടപ്പാതകള്‍- 1 കോടി (റ്റി.എസ്.പി.)
കുടിവെള്ളം ശുചിത്വം
1. കുടിവെള്ള പദ്ധതികള്‍ക്കും നിലവിലുള്ളവയുടെ
നവീകരണത്തിനും- 2 കോടി
2. ശുചിത്വം മാലിന്യ സംസ്‌ക്കരണം – 2 കോടി
3. ഇലക്ട്രിക് ശ്മശാനം – 75 ലക്ഷം
ദാരിദ്ര്യ ലഘൂകരണം
1. പാര്‍പ്പിട പദ്ധതി – 6 കോടി
2. സില്‍വര്‍ ഹോം – ജില്ലയുടെ സുവര്‍ണ്ണ ജൂബിലി വീടുകള്‍ – 2 കോടി
വികസന വിഭാഗം
ജില്ലാ പഞ്ചായത്ത് വികസന വിഭാഗത്തിന്റെ 2022-23 വര്‍ഷത്തെ ബഡ്ജറ്റ് കൂടി ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വാടക ഇനത്തിലുള്ള വരവും ജില്ലാ പഞ്ചായത്ത് ഭൂമി വിവിധ ആവശ്യങ്ങള്‍ക്കായി വിട്ട് നല്കുമ്പോള്‍ ലഭിക്കാവുന്ന വരവും മുന്‍വര്‍ഷത്തെ നീക്കിയിരിപ്പും ഉള്‍പ്പെടുത്തി 9737279/ രൂപ വരവും 7087500/ രൂപ ചെലവും 2645429/ രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഇടുക്കി ബസ് സ്റ്റാന്റിന് സമീപം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി 40 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.
ബഡ്ജറ്റ് സംഗ്രഹം
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ബഡ്ജറ്റ് അലോക്കേഷനായി ലഭിച്ചിരിക്കുന്ന തുകയും, തനത് ഫണ്ടും വായ്പയും ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ചേര്‍ത്ത് പരമാവധി മേഖലകളെ ആവരണം ചെയ്ത് സമഗ്ര വികസനത്തിനായി തയ്യാറാക്കിയിരിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. അവതരിപ്പിച്ച ബഡ്ജറ്റ് വികസനത്തിന്റെ അന്തിമ വാക്കല്ല. ഭേദഗതികളും, ക്രീയാത്മകമായ വിമര്‍ശനങ്ങളും തന്ന് ബഡ്ജറ്റിനെ ഈടുള്ളതാക്കി മാറ്റുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ബഡ്ജറ്റ് പാസ്സാക്കുന്നതിനായി സമര്‍പ്പിച്ചു. ബഡ്ജറ്റ് നിര്‍മ്മാണത്തിന് സഹായിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ / ചെയര്‍പേഴ്സണ്‍, ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി, ജീവനക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ പറഞ്ഞു.