ജില്ലാ പഞ്ചായത്ത് തെടഞ്ഞെടുത്ത 5 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള വ്യായാമ പരിശീലന കേന്ദ്രം ഷി ജിമ്മിന്റെ (ഷിജിം) ജില്ലാതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 30 ന്) നടക്കും. വൈകിട്ട് 4 ന് ആലുവ തെക്കേ വാഴക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഷിജിം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് മുഖ്യ അതിഥിയായി പങ്കെടുക്കും.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംജെ മുഖ്യപ്രഭാഷണവും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍ പദ്ധതി വിശദീകരണവും നടത്തും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആശ സനല്‍ ഫര്‍ണീച്ചര്‍ വിതരണോദ്ഘാടനവും കെ.ജി ഡോണാ മാസ്റ്റര്‍ ലാബ് സാമഗ്രികളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കും.

സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മണിയപ്പന്‍ ആറന്മുളയെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണി കുട്ടി ജോര്‍ജ് ആദരിക്കും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനില്‍കുമാര്‍, ശാരദാ മോഹന്‍, സെക്രട്ടറി ജോബി തോമസ്, മറ്റ് ജനപ്രതിനിതികളായ ലിസി സെബാസ്റ്റ്യന്‍, സിറാജ് കെ എം, സുബൈറുദ്ധീന്‍ ചെന്താര, എ കെ മുരളീധരന്‍, ആശ.വി.ജി, എല്‍ദോ പി.വി, സല്‍മാ.കെ.എ എന്നിവര്‍ സംസാരിക്കും ജില്ലാ പഞ്ചായത്ത് അംഗം സനിതാ റഹീം സ്വാഗതവും പിടിഎ പ്രസിഡന്റ് പി.എം നാസര്‍ നന്ദിയും പറയും