സൈഡ് വീലോടുകൂടിയ മുച്ചക്രവാഹനം നല്‍കുന്ന രാജഹംസം പദ്ധതിക്ക് 31 ന് തുടക്കമാകും
ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ല ആക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന ഭിന്നശേഷി ജനവിഭാഗങ്ങള്‍ക്ക് സൈഡ് വീലോടുകൂടിയ മുച്ചക്രവാഹനം നല്‍കുന്ന രാജഹംസം പദ്ധതിക്ക് 31 ന് തുടക്കമാകും.
കളക്ടറേറ്റ് അങ്കണത്തില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ വാഹനങ്ങളുടെ വിതരണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വ്വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എംപി മുഖ്യപ്രഭാഷണം നടത്തും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ചടങ്ങില്‍ മുഖ്യ അതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് ആമുഖ പ്രസംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി.ഡോണാമാഷ് പദ്ധതി വിശദീകരണവും നടത്തും
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റാണികുട്ടി ജോര്‍ജ്ജ്, എം.ജെ.ജോമി, ആശ സനല്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എ.എം ബഷീര്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി കെ ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ.എസ് അനില്‍കുമാര്‍, ശാരദാമോഹന്‍, മനോജ് മുത്തേടന്‍, കെ.വി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതവും സെക്രട്ടറി ജോബി തോമസ് നന്ദിയും പറയും.