`തെളിനീരൊഴുകും നവകേരളം’ സമ്പൂർണ്ണ ജല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയിൽ മാധ്യമ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
മാസ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ജേണലിസം അല്ലെങ്കിൽ മൾട്ടിമീഡിയ ബിരുദ ബിരുദാന്തര വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനം വിലയിരുത്തൽ , മാധ്യമങ്ങളിലൂടെയുള്ള പ്രചരണം , ഡോക്യുമെന്റേഷൻ എന്നിവയാണ് പ്രധാന ചുമതലകൾ. ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പ്രചാരണ പരിപാടിയുടെ ഭാഗമാകാൻ www.sanitation.kerala.gov.in സന്ദർശിക്കുക. തെരഞ്ഞെടുത്തവരെ
വിവരങ്ങൾ തുടർന്നറിയിക്കുന്നതാണ്.

സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിർത്തുന്നതിനുമായി “തെളിനീരൊഴുകും നവകേരളം” എന്ന പേരിൽ ഒരു ബൃഹദ് ക്യാമ്പയിൻ നവകേരളം കർമ്മപദ്ധതി -2 ന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.