ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 2020-21 ലെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം നേടി എടവക ഗ്രാമപഞ്ചായത്ത് ജില്ലാ തലത്തില്‍ ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് എടവക ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയത്. 5ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ഈ ഇനത്തില്‍ ഗ്രാമപഞ്ചായത്തിനു ലഭിക്കുക.

പുരസ്‌കാര നേട്ടത്തിനായി അക്ഷീണം പ്രയത്‌നിച്ച മെഡിക്കല്‍ ഓഫീസര്‍മാര്‍,സെക്രട്ടറി, ആരോഗ്യ വകുപ്പ് ജീവനക്കാര്‍,ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍,ആശാവര്‍ക്കര്‍മാര്‍, വാര്‍ഡ് തല സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരെ ഭരണ സമിതിക്കു വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് .ബി പ്രദീപ് മാസ്റ്റര്‍ അഭിനന്ദിച്ചു. ആരോഗ്യമേഖലയില്‍ , ഈ വര്‍ഷം എടവക ഗ്രാമ പഞ്ചായത്തിനു ലഭിക്കുന്ന മൂന്നാമത്തെ അംഗീകാരമാണിത്. മാസങ്ങള്‍ക്കു മുമ്പ് എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയാംഗീകാരമായ എന്‍ക്വാസ്, ആരോഗ്യ വകുപ്പിന്റെ കായകല്പ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.