ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്കാര പ്രഖ്യാപനത്തില്‍ നേട്ടങ്ങള്‍ കൊയ്ത് എറണാകുളം ജില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ഏറ്റവും മികച്ച രീതിയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച നഗര സഭയ്ക്കുള്ള പുരസ്കാരം പിറവം നഗരസഭ കരസ്ഥമാക്കി. സംസ്ഥാനതലത്തില്‍ മൂന്നാമത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം എറണാകുളം ജില്ലാ പഞ്ചായത്തിനാണ്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പിറവം നഗരസഭയ്ക്ക് 10 ലക്ഷം രൂപ സമ്മാനമായി കൈമാറും. എറണാകുളം ജില്ലാ പഞ്ചായത്തിന് മൂന്നു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
ജില്ലാ തലത്തില്‍ മണീട് ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കീഴ്മാട് പഞ്ചായത്ത് രണ്ടാം സ്ഥാനവും തിരുവാണിയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ സമ്മാനത്തുകയിനത്തില്‍ ലഭിക്കും.