റാന്നി നിയോജക മണ്ഡലത്തില്‍ 6.5 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ എഴുമറ്റൂര്‍ – വായ്പൂര്‍ ബസ് സ്റ്റാന്‍ഡ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.എഴുമറ്റൂര്‍ എസ്എന്‍ഡിപി ഹാളില്‍ ചേര്‍ന്ന പൊതുയോഗം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.