നീലേശ്വരം നഗരസഭ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, ഡിസ്‌ട്രോയര്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ടി.വി. ശാന്ത നിര്‍വഹിച്ചു. കൃഷിഭവന്‍ – കുടുംബശ്രീ കെട്ടിട കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി. ലത അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.രവീന്ദ്രന്‍, വി. ഗൗരി, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍ പി.ബിന്ദു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, കൃഷി ഓഫീസര്‍ ഷിജോ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി.മോഹനന്‍ സ്വാഗതവും ജെഎച്ച് ഐ ടി.വി.രാജന്‍ നന്ദിയും പറഞ്ഞു.
നീലേശ്വരം രാജാസ് സ്‌കൂള്‍, കോട്ടപ്പുറം ഹയര്‍ സെക്കന്ററി സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, നഗരസഭാ ഓഫീസ്, താലൂക്ക് ആശുപത്രി, ഹരിത കര്‍മ്മസേന പരിശീലന കേന്ദ്രം, ചിറപ്പുറം എന്നീ സ്ഥാപനങ്ങളിലേക്കും സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഡിസ്‌ട്രോയറും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ യുപി സ്‌കൂളുകളിലും മെഷീന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത പറഞ്ഞു.