സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ മുഖേന 1600 നേന്ത്ര വാഴക്കന്ന് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ വാഴക്കന്ന് കര്‍ഷക ഫൗസിയ ബാലനടുക്കത്തിന് നല്‍കി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ മാധവന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ടി ബാബുരാജ് , പി രജനി, പി മനോഹര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.