കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ക്യംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ ബി.ടെക്, എം.ടെക് യോഗ്യതയുള്ളവര്‍ ഏപ്രില്‍ നാലിന് രാവിലെ പത്തിന് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. വെബ്‌സൈറ്റ് www.lbscek.ac.in ഫോണ്‍ 04994 250290.
