പാറശ്ശാല മണ്ഡലത്തിൽ നവീകരിച്ച ആര്യങ്കോട് -വെള്ളറട ചെമ്പൂർ റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നവീകരിച്ച 51 റോഡുകളിൽ ഉൾപ്പെടുന്നതാണ് ചെമ്പൂർ റോഡ്. റോഡിന്റെ ശിലാഫലകം സി.കെ ഹരീന്ദ്രൻ എം.എൽ.എ അനാഛാദനം ചെയ്തു.
വികസന പ്രവർത്തനങ്ങളുടെ വിജയം ജനങ്ങളുടെ പങ്കാളിത്തമാണെന്നും മലയോര ഹൈവേ ഉൾപ്പെടെയുള്ള പദ്ധതികളിൽ പാറശാല മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണ പ്രശംസാർഹമാണെന്നും എം.എൽ.എ പറഞ്ഞു.
ആര്യങ്കോട് മുതൽ വെള്ളറട വരെ 10.6 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നവീകരിച്ചത്. ആര്യങ്കോട്, വെള്ളറട ഗ്രാമ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെ തമ്മിലും മലയോര ഹൈവേയുമായും ബന്ധിപ്പിക്കുന്നതാണ് ചെമ്പൂർ റോഡ്.
ആര്യങ്കോട് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജകുമാരി, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.