ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ ഓരോ ദിവസവും ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയുമായി ഓണ്‍ലൈന്‍ (വാട്‌സാപ്പ് വീഡിയോ കോള്‍) വഴി പരാതി നല്‍കാം. അതാത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്നവര്‍ 9497928009 നമ്പറില്‍ വിളിച്ച് പരാതി അറിയിക്കാം. ഏപ്രില്‍ ഒന്നിന് നാല് മണി മുതല്‍ അഞ്ച് മണിവരെ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പൊതുജനങ്ങള്‍ക്കായിരിക്കും അവസരം ലഭിക്കുക.