പാലിയേറ്റീവ് വളണ്ടിയേഴ്സ് കോ-ഓർഡിനേഷന്‍ കമ്മിറ്റി സ്വാന്തനം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘ഒരു തണലാവുക’ ഹ്വസ്വചിത്രം ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. പ്രിയാസേനന്‍, ജില്ലാ കോർഡിനേറ്റര്‍ പി. സ്മിത ,കോ-ഓർഡിനേഷന്‍ കമ്മറ്റി ജില്ലാ ചെയര്‍മാന്‍ പി. അസൈനാര്‍, സെക്രട്ടറി എം. വേലായുധന്‍,വനിതാ വിംഗ് പ്രസിഡന്റ് ബി.ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.