സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരേ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ജനസഭ സംഘടിപ്പിച്ചു. ഏറ്റുമാനൂരപ്പൻ കോളജിൽ നടന്ന ജനസഭ യോഗം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് അധ്യക്ഷത വഹിച്ചു.
യുവജന ക്ഷേമ ബോർഡ് യൂത്ത് കോ-ഓർഡിനേറ്റർ അനീഷ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ്, കോളജ് പ്രിൻസിപ്പൽ ആർ. ഹേമന്ത്കുമാർ, യൂത്ത് കോ-ഓർഡിനേറ്റർ പി.വി. റ്റിനീഷ്, യുവജന സംഘടന പ്രതിനിധി എം.എസ്. അരുൺ, കോളജ് എൻ.എസ്.എസ്. യൂണിറ്റ് സെക്രട്ടറി വൈശാഖ് എന്നിവർ സംസാരിച്ചു. ഏറ്റുമാനൂർ എക്‌സൈസ് ഇൻസ്‌പെക്ടർ റ്റി. അജിത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്‌സൈസ് ഓഫീസർ റോബിൻ ലഹരി വിരുദ്ധ ക്ലാസെടുത്തു.