ലോക ഓട്ടിസം ദിനാചരണത്തിന്‍റെ ഭാഗമായുള്ള ജില്ലാതല പരിപാടി നാളെ (ഏപ്രില്‍ 2) രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ടി.എസ്. താഹ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് ഭിന്നശേഷി സൗഹൃദ ആലപ്പുഴ കര്‍മ്മ പദ്ധതി രൂപീകരണ ശില്‍പശാല നടക്കും. എം.ജി സര്‍വ്വകലാശാല ബിഹേവിയറല്‍ സയന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. പി.ടി. ബാബുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ് എന്നിവര്‍ വിഷയം അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ആര്‍. ദേവദാസ് മോഡറേറ്ററായിരിക്കും. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍, എം.എന്‍. ദീപു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.