2016-2017 മുതൽ 2019-2020 വരെയുള്ള അധ്യയന വർഷങ്ങളിൽ ദേശീയ സ്‌കൂൾ ഗെയിംസുകളിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കുന്നതിന് സംഘടിപിച്ച അദാലത്തുകളിൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് 140 വിദ്യാർഥികൾക്കു കൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തത്.