കുടുംബശ്രീ ദേശീയ സരസ് മേളയുടെ മൂന്നാം ദിവസത്തില്‍ കനക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് വികസനത്തിന്റെ കേരള മോഡല്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്തു.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുളള സാമൂഹ്യ പശ്ചാത്തലവും രാഷ്ട്രീയ ഇടപെടലും കേരളത്തിനുണ്ട്.ഇതു കൂടാതെ സാമ്പത്തികമായി മുന്നേറുന്നതിന് സൂക്ഷമ-ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ച ആവശ്യമാണ്.ഇവിടെയാണ് കുടുംബശ്രീ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരള വികസന മാതൃകയില്‍ പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മാധ്യമപ്രവര്‍ത്തകന്‍ കെ.രാജേന്ദ്രന്‍,തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.