ശാസ്ത്രീയ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും കടല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി ആരംഭിക്കുന്ന ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 4ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും. തോട്ടപ്പള്ളിയില്‍ ഉള്‍പ്പടെ സംസ്ഥാനത്ത് നാലു സ്ഥലങ്ങളിലാണ് പുതിയതായി ഫിഷറീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്.
ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, മറ്റു ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
