ലോക ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.എസ് താഹ മുഖ്യപ്രഭാഷണം നടത്തി. വാദ്യോപകരണ സംഗീത മികവിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ ഹര്‍ഷിത്ത് കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു.

ഭിന്നശേഷി സൗഹൃദ ആലപ്പുഴ കര്‍മ്മ പദ്ധതി രൂപീകരണ ശില്‍പശാലയില്‍ എം.ജി സര്‍വകലാശാലാ ബിഹേവിയറല്‍ സയന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ. പി.ടി ബാബുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് മോഡറേറ്ററായിരുന്നു.