പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളിലെ മാലിന്യവും എക്കലും നീക്കം ചെയ്യുന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി ആയ ഓപ്പറേഷൻ വാഹിനിക്ക് ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിൽ തുടക്കമായി. ചേരാനെല്ലൂർ, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലായി 22 തോടുകൾ ആണ് നവീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ, ജലസേചന വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം.

കടമക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ട് തോടുകളും എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മൂന്ന് തോടുകളും മുളവുകാട് പഞ്ചായത്തിലെ 14 തോടുകളും ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് തോടുകളും നവീകരിച്ചു.

മുളവുകാട് ഗ്രാമപഞ്ചായത്തിലെ
ഹോസ്പിറ്റൽ ഞെട്ടി തോട് (വാർഡ് 8), കണിയാരുതറ തോട്(വാർഡ് 9), പുലിത്തറ തോട്(വാർഡ് 10), കൊടർനികത്തിൽ തോട്( വാർഡ് 11), ബോൾഗാട്ടി പാലസ് തോട്(വാർഡ് 12)
കമ്മട്ടിത്തോട്, കുളത്തോട് (വാർഡ് 13), പള്ളിയിൽ ചിറ(വാർഡ് 14), നാദത്തോട്(വാർഡ് 15), സെന്റ്.ജോസഫ്സ് തോട്(വാർഡ് 16), പൂഴിത്തോട് (വാർഡ് 1), മുട്ടുങ്ങൽ തോട്( വാർഡ് 2 ,3), കൊപ്രപറമ്പ് (വാർഡ് 4), അറക്കമില്ല തോട് (വാർഡ് 5 ), പണ്ടാരപ്പറമ്പ് തോട് (വാർഡ് 6) റേഷൻ കടതോട് (വാർഡ് 7) എന്നിവ ശുചീകരിച്ചു.

ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ മുണ്ടയത്ത് തോട് (വാർഡ് 2), കുട്ടിസാഹെബ്‌ തോട് ( വാർഡ് 12) എന്നിവ ശുചീകരിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ പള്ളിത്തോട് തോട് (വാർഡ് 5), പഞ്ചായത്ത്‌ തോട് (വാർഡ് 11) എന്നിവ ശുചീകരിച്ചു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 1,2,16 വാർഡുകളിലെ തോടുകൾ നവീകരിച്ചു. തോടുകൾ നവീകരിക്കുന്നതോടെ നദികളിലെ ഒഴുക്ക് സുഗമമാവുകയും മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.