‘ഓപ്പറേഷൻ വാഹിനി’ പദ്ധതിയുടെ കൂവപ്പടി ബ്ലോക്കുതല ഉദ്ഘാടനം അശമന്നൂർ പഞ്ചായത്തിലെ
പത്താം വാർഡിൽ മേതലയിൽ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി
കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബേസിൽ പോളാണ് ഉദ്ഘാടനം നിർവഹിച്ചത്. മേതല ചേരുംകുഴി തോടിന്റെ നവീകരണമാണ് അശമന്നൂർ പഞ്ചായത്തിൽ ആരംഭിച്ചത്. പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളുടെ നീരൊഴുക്ക് സുഗമമാക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ വാഹിനി. തൊഴിലുറപ്പ് പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെയാണ് തോടിലെ ചെളി നീക്കി നീരൊഴുക്ക് സുഗമമാക്കുന്നത്.

അശമന്നൂരിന് പുറമെ ഒക്കൽ പഞ്ചായത്തിലെ (അഞ്ചാം വാർഡ്) കുറ്റിങ്ങൽ പള്ളംപാടം തോട്, രായമംഗലം പഞ്ചായത്തിലെ (20 ആം വാർഡ്) കല്ലുപാലം തോട്, കൂവപ്പടി പഞ്ചായത്തിലെ (18 ആം വാർഡ്) ആര്യാപ്പാടം തോട് , വേങ്ങൂർ പഞ്ചായത്തിലെ ( അഞ്ചാം വാർഡ്) മേക്കപ്പാല അമന്തോട് എന്നിവിടങ്ങളിലും നവീകരണം ആരംഭിച്ചു.

അശമന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ സി.ജെ ബാബു, എൻ.എം. സലിം, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ വി.വി റഹിമ, പെരിയാർവാലി അസിസ്റ്റന്റ് എഞ്ചിനീയർ ടി. രതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോബി ഐസക്ക്, വാർഡ് മെമ്പർ കെ.കെ മോഹനൻ എന്നിവർ പങ്കെടുത്തു.