ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭുമിക പബ്ലിക് ട്രസ്റ്റ്, സൗത്ത് ഇന്‍ഡ്യന്‍ സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് ജില്ലയിലെ പൊതു ആരോഗ്യകേന്ദ്രങ്ങള്‍ക്കായി നല്‍കിയ വീല്‍ ചെയര്‍, സ്‌ട്രെച്ചര്‍ എന്നിവ ആരോഗ്യ വകുപ്പിന് കൈമാറി. 66 വില്‍ചെയറുകളും 59 സ്‌ട്രെച്ചറുകളുമാണ് ലഭിച്ചത്. ഇവ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ എ.ഗീതയില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.സക്കീന ഏറ്റുവാങ്ങി. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീര്‍ എ.കെ ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.