ഇതൊക്കെ ഞങ്ങളും അമ്മമാരുംചേര്‍ന്നുണ്ടാക്കിയതാ! മേശയില്‍ ഇരിക്കു നോട്ട്പാഡും തുണിസഞ്ചിയും കയ്യിലെടുത്ത നീങ്ങുമ്പോള്‍ 32 വയസുകാരന്‍ ആദര്‍ശിന്റെ കണ്ണുകള്‍ അഭിമാനത്തില്‍ തിളങ്ങി. കൂടെ സുഹൃത്ത് അനൂജ(24) യുമുണ്ട്. കുടുംബശ്രീ ദേശീയ സരസ് മേളയില്‍ തങ്ങളുടെ ഉത്പങ്ങള്‍ വിറ്റഴിക്കാനുള്ള ആവേശത്തിലാണ് ഇരുവരും. കരകുളം ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അവരുടെ അമ്മമാരുമാണ് തങ്ങളുടെ സൂക്ഷ്മ സംരംഭങ്ങളുമായി മേളയ്ക്ക് എത്തിയിരിക്കുന്നത്. കൂടെ ടീച്ചര്‍മാരും ആയമാരും പോത്തന്‍കോട് നിന്നുള്ള കുട്ടികളുടെ സംഘവും ഇവര്‍ക്കൊപ്പമുണ്ട്.

10 രൂപയുടെ വിത്ത് പേനക്ക് സ്റ്റാളില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇത് കൂടാതെ നോട്ട്പാഡ്, ഓഫീസ് ഫയല്‍, സോപ്പ്, ലോഷന്‍, ചവിട്ടി, തുണിസഞ്ചി, കുട, മെഴുകുതിരി, മഞ്ഞള്‍പ്പൊടി, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, വള, മാല, കമ്മല്‍ എന്നിവയെല്ലാം ഇവര്‍ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.സരസ് മേള സംഘാടകര്‍ക്ക് മാത്രമായി 2400 ഓളം പേനകള്‍ ഇവര്‍ ഉണ്ടാക്കി നല്‍കി. കുടുംബശ്രീ ഓഫീസുകള്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യപ്രകാരം ഇവര്‍ ഉത്പങ്ങള്‍ എത്തിക്കുന്നുണ്ട്. വെറും100 രൂപ വിലയുള്ള ചെടികള്‍, ചവിട്ടികള്‍ എിവയില്‍ തുടങ്ങി 10 രൂപയുടെ വിത്ത് പേന ഉള്‍പ്പെടെ വളരെ തുച്ഛമായ വിലയില്‍ ആകര്‍ഷകമായ ഉത്പങ്ങള്‍ ഇവരുടെ പക്കലുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കൂട്ടുകാരും സ്റ്റാളിന്റെ ഭാഗമാകുമെന്നത് ഇവരുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു. ഇനിയും പുതുമയുള്ള ഉത്പങ്ങളുമായി മേളയുടെ അവസാന ദിനമായ ഏപ്രില്‍ 10 വരെ ഇവര്‍ കനകക്കുന്നിലുണ്ടാകും.

ബഡ്‌സ് സ്ഥാപനങ്ങളിലെ 10 വിദ്യാര്‍ത്ഥികളും 4 രക്ഷിതാക്കളുമാണ് ഈ സംരഭത്തിന് പിിലെ അമരക്കാര്‍. 2007 ല്‍ വെറും 7 കുട്ടികളെ വച്ച് തുടങ്ങിയ ഈ ചെറിയ സംരംഭം 2022 ഓഗസ്റ്റ് മാസത്തോടെ വിപുലമായ തൊഴില്‍ സംഘമായി മാറി. ഭിശേഷിക്കാരായ കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ബഡ്‌സ് സ്‌കൂള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ബുദ്ധിപരമായ ബലഹീനതകള്‍ നേരിടുവരെ പ്രത്യേക വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം എിവയ്ക്കുപരി ക്രമാനുസൃതവും ശാസ്ത്രീയവുമായി രൂപപ്പെടുത്തുകയും അതുവഴി അവരുടെ പരമാവധി വികസനം സാധ്യമാക്കുകയുമാണ് ബഡ്‌സ് സ്‌കൂളുകള്‍ ലക്ഷ്യമിടുത്.

കുടുംബശ്രീയുടെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയേണ്ടതാണ് ബഡ്‌സ് സ്‌കൂളുകള്‍. വീടിന്റെ നാലു ചുമരുകള്‍ക്കിടയില്‍ തളയ്ക്കപ്പെട്ടിരുന്ന ഭിശേഷിക്കാരെയും അവരുടെ മാതാപിതാക്കളെയും ദാരിദ്ര്യത്തിന്റെയും ഒറ്റപ്പെടലിന്റെയും ജീവിതത്തില്‍ നിന്ന് സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീക്ക് കഴിഞ്ഞു. മാനസികവും ബുദ്ധിപരവുമായി ബലഹീനതകള്‍ നേരിടുവര്‍ക്ക് വിദ്യാഭ്യാസവും, തൊഴില്‍ പരിശീലനവും, പുനരധിവാസവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 5 മുതല്‍ 18 വയസുവരെ പ്രായമുള്ള മാനസിക ബുദ്ധിപരവുമായ ബലഹീനതകള്‍ നേരിടുവര്‍ക്ക് ബഡ്‌സ് സ്‌കൂളുകള്‍ വഴി സവിശേഷ വിദ്യാഭ്യാസം നല്‍കി വരുന്നു. 18 വയസു കഴിഞ്ഞവര്‍ക്ക് ബഡ്‌സ് റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലൂടെ (ബി.ആര്‍.സി) പ്രാദേശിക പുനരധിവാസവും, തൊഴില്‍ പരിശീലനവും നല്‍കുന്നു.