എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന നീര്‍ത്തട അധിഷ്ഠിത സമഗ്ര വികസന പരിപാടി- നീരുറവ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്‍റ് ജൂഡ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. പ്രദീപ് അധ്യക്ഷത വഹിച്ചു.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നീരുറവ് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയില്‍ എരമല്ലൂര്‍ നീര്‍ത്തടത്തിലാണ് പദ്ധതി നടപ്പാക്കുക. ഇത് വിജയമായാല്‍ തുടര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.

ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, വൈസ് പ്രസിഡന്റ് ആർ. ജീവൻ, എഴുപുന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ അശോക്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടോമി ആതാളിൽ, ദീപ ടീച്ചർ, പി. കെ മധുകുട്ടൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ് ശ്രീജിത്ത്‌, തങ്കമണി സോമൻ, പട്ടണക്കാട് ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ സക്കിർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.