ബേപ്പൂർ മണ്ഡലത്തിലെ പാലിയേറ്റീവ് യൂണിറ്റുകൾക്ക് ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു. ഡോക്ടർസ്‌ ഫോർ യു എന്ന ഡോക്ടർമാരുടെ സംഘടനയാണ് 20 ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തത്.
ബേപ്പൂർ ഡെവലമെന്റ് സൊസൈറ്റി ചെയർമാൻ എം ഗിരീഷ് ചടങ്ങിൽ അധ്യക്ഷനായി. ഡോക്ടർസ് ഫോർ യു ഡയറക്ടർ ജേക്കബ് ഉമ്മൻ അരികുപുരം, പ്രോഗ്രാം കോർഡിനേറ്റർ അബ്ദുള്ള ആസാദ് എന്നിവർ പങ്കെടുത്തു.