കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ 2022-23 മുതൽ 2026-27 വർഷത്തിലേക്കുള്ള വരവുചെലവു കണക്കുകൾ, വൈദ്യുതി നിരക്കുകൾ പുനർനിർണയിക്കുന്നതിനുള്ള അപേക്ഷ എന്നിവയിലെ പൊതുതെളിവെടുപ്പ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഏപ്രിൽ 6ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 11 മണിക്ക് നടത്തും. പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും മറ്റു താൽപ്പര്യമുള്ള കക്ഷികൾക്കും പങ്കെടുത്ത് നേരിട്ട് അഭിപ്രായങ്ങൾ സമർപ്പിക്കാം.