കുമ്പളങ്ങി പഴങ്ങാട് സെന്റ്. ജോർജ് യു.പി സ്കൂളിന്റെ നവീകണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ കെട്ടിടത്തോട് ചേർന്ന് നിർമ്മിക്കുന്ന കിച്ചൻ ബ്ലോക്കിന്റെ ശിലാസ്ഥാപനം കെ.ജെ. മാക്സി എം.എൽ.എ. നിർവ്വഹിച്ചു. കൊച്ചി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ജനറൽ മാനേജർ റവ. ഫാ. ജോപ്പി കൂട്ടുങ്കൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള പതിനൊന്ന് ലക്ഷത്തി എൺപതിനായിരം രൂപയാണ് കിച്ചൻ ബ്ലോക്കിന്റെ നിർമ്മാണത്തിനായി നീക്കിവച്ചിരിക്കുന്നത്. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി അജയൻ, ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, സി.വി സിബി , മാർഗരറ്റ് സോണി, എം.ജെ. സബീന എന്നിവർ സംസാരിച്ചു.