യുവജനക്ഷേമബോർഡിന്റെ കീഴിലുള്ള കതിർ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊയ്ത്തലപ്പാടത്തു സംഘടിപ്പിച്ച കൊയ്ത്തുത്സവം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
രാമനാട്ടുകര ചുള്ളിപ്പറമ്പ് നാലര ഏക്കറോളം വരുന്ന പാടത്താണ് ഉമ എന്ന നെല്ലിനത്തിന്റെ കൃഷിയിറക്കിയത്. ഡിസംബർ മാസത്തിൽ തുടങ്ങിയ കൃഷിയുടെ കൊയ്ത്താണ് ഇന്ന് നടത്തിയത്. ഏകദേശം ഇരുന്നൂറോളം നാട്ടുകാർ പങ്കെടുത്ത ചടങ്ങിൽ പഴയകാല കർഷകരെയും ആദരിച്ചു.
ബേപ്പൂർ ഡെവലപ്പ്മെന്റ് മിഷൻ ചെയർമാൻ എം. ഗിരീഷ്, വാർഡ് കൗൺസിലർമാരായ എം. കെ. ഗീത, ഹസീന, പി.നിർമ്മൽ, രാമനാട്ടുകര കൃഷി ഓഫീസർ സായൂജ്, ക്ലബ് ഭാരവാഹികളായ പി. ടി. അജേഷ്, ഡെനീഷ്, മിഥുൻ, അരുൺജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.