മുരിങ്ങയിലയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി കുടുംബശ്രീ സരസ് മേളയില്‍ നേട്ടം കൊയ്യുകയാണ് തൃശൂരില്‍ നിന്നുള്ള അംബിക സോമന്‍.മുരിങ്ങയില പൊടി,മുരിങ്ങ അരിപ്പൊടി,മുരിങ്ങ സൂപ്പ് പൗഡര്‍,മുരിങ്ങ രസപ്പൊടി,മുരിങ്ങ ചട്‌നി,മുരിങ്ങ-മണിച്ചോളം പായസം മികസ്,മുരിങ്ങ ന്യൂട്രി മില്ലെറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് അംബികയുടെ സ്റ്റാളില്‍ കാണാന്‍ സാധിക്കുന്നത്.2018ല്‍ മുരിങ്ങ പുട്ടുപൊടി ഉത്പാദനത്തിലൂടെയാണ് ഇവര്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കുന്നത്.
ആ സമയത്താണ് സ്ഥലം എം.എല്‍.എയും ഇപ്പോഴത്തെ റവന്യു വകുപ്പ് മന്ത്രിയുമായ കെ.രാജന്‍ നേതൃത്വം നല്‍കുന്ന കര്‍ഷക കമ്പനിയായ ഒല്ലൂര്‍ കൃഷി സമൃദ്ധിയുമായി സഹകരിക്കാന്‍ അവസരമുണ്ടാകുന്നത്.ഇത് സാധാരണ കര്‍ഷകര്‍ക്കും തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്കും പ്രയോജനകരമായ പ്രവര്‍ത്തനങ്ങളിലേക്കുള്ള കടന്നു വരവ് കൂടിയായിരുന്നു.ഒരു മാസം ഏകദേശം 60 കിലോ മുരിങ്ങ പൊടിയാണ് അംബികയുടെ യൂണിറ്റില്‍ ഉത്പാദിപ്പിക്കുന്നത്. 10 കിലോ പച്ച മുരിങ്ങയില ഉണക്കുമ്പോഴാണ് ഒരു കിലോ മുരിങ്ങ പൊടി ലഭിക്കുക.അങ്ങനെയാകുമ്പോള്‍ തന്നെ ആവശ്യമായി വരുന്ന മുരിങ്ങകൃഷിയിലും അവിടെയും സംഭരണശാലകളിലും പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും ഊഹിക്കാമല്ലോ.
ഒല്ലൂക്കര ബ്ലോക്കിലെ 4 പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൈകള്‍ നല്‍കിയാണ് മുരിങ്ങ കൃഷിയുടെ തുടക്കം.ഇന്ന് ഒല്ലൂര്‍ കൃഷി സമിതിയുടെ നിര്‍ദ്ദേശ പ്രകാരം തന്റെ സംരംഭം കൂടുതല്‍ വിപുലമാക്കിയിരിക്കുകയാണ് അംബിക.ഉത്പന്നങ്ങളില്‍ നല്ലൊരു പങ്കും ഹോര്‍ട്ടികോര്‍പ് വഴിയാണ് വില്‍ക്കുന്നത്.കുടുംബശ്രീ ബസാറുകള്‍,അഗ്രോ ബസാറുകള്‍,മറ്റു വിപണികള്‍ എന്നിവയിലൂടെയും വിപണനം നടക്കുന്നുണ്ട്.യുഎ,യുകെ എന്നിവിടങ്ങളിലേക്ക് തന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് അംബിക.സരസ് പോലുള്ള മേളകളിലും മുരിങ്ങയില ഉത്പന്നങ്ങള്‍ക്ക് വമ്പിച്ച സ്വീകരണമാണ് ലഭിക്കുന്നത്.