മെഗാ പ്രദര്‍ശന-വിപണന മേള തിരൂരില്‍
രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് മലപ്പുറം ജില്ല ഒരുങ്ങുന്നു. മെയ് 10 മുതല്‍ 16 വരെ തിരൂര്‍ ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലയില്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം.’എന്റെ കേരളം’ എന്ന പേരില്‍ നടത്തുന്ന മെഗാ പ്രദര്‍ശന മേള വിജയിപ്പിക്കാന്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തത്തില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിപുലമായ സംഘാടക സമിതി രൂപീകരിക്കും.പ്രദര്‍ശന – വിപണന മേള, കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, ഫുഡ് കോര്‍ട്ടുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികളും സേവനങ്ങളും വിശദീകരിക്കുന്ന സ്റ്റാളുകള്‍ എന്നിവ മേളയോടനുബന്ധിച്ച് ഒരുക്കും. 150 സ്റ്റാളുകളില്‍ 15 സര്‍വീസ് സ്റ്റാളുകളും 10 എണ്ണം തീം സ്റ്റാളുകളുമായിരിക്കും. അലങ്കാര ചെടികള്‍, ഫലവൃക്ഷ തൈകള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വീഡിയോ ഡോക്യുമെന്ററി പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം എന്നിവയും മേളയുടെ ഭാഗമാകും. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന ഐ.എസ്.ആര്‍.ഒ യുടെ സ്റ്റാളുകളും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നവ്യാനുഭവമാകും.ടൂറിസം, കൃഷി, സാമൂഹിക നീതി, ആരോഗ്യം, ഫിഷറീസ്, അനര്‍ട്ട്, ഐ.ടി മിഷന്‍, മൃഗസംരക്ഷണം, ഖാദി, ശുചിത്വമിഷന്‍, ജില്ലാ വ്യവസായ കേന്ദ്രം, തദ്ദേശ സ്വയംഭരണം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും വാണിജ്യ സ്റ്റാളുകളാണ് പ്രദര്‍ശന മേളയില്‍ ഒരുക്കുക. ടൂറിസം, കൃഷി, തൊഴിലും നൈപുണ്യവും, ഐ.ടി മിഷന്‍, മണ്ണ് സംരക്ഷണം, കെ ഫോണ്‍, ഫിഷറീസ്, അനര്‍ട്ട്, മൃഗസംരക്ഷണം, വനിത ശിശുസംരക്ഷണം, പൊതുമരാമത്ത്, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണം, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, എക്സൈസ്, റവന്യൂ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ തീം സ്റ്റാളുകളും ഉണ്ടാകും. പഞ്ചായത്ത്, ഐ.ടി മിഷന്‍, വനിതാ ശിശുസംരക്ഷണം, ജില്ലാ വ്യവസായ കേന്ദ്രം, ടൂറിസം, എക്സൈസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ സേവന സ്റ്റാളുകളും സജ്ജീകരിക്കും. ഫിഷറീസ്, കുടുംബശ്രീ, കെ.ടി.ഡി.സി, മില്‍മ എന്നിവയുടെ നേതൃത്വത്തില്‍ ഫുഡ് കോര്‍ട്ടുകളും ഒരുക്കും. ടൂറിസം, കൃഷി, തൊഴിലും നൈപുണ്യവും, സാമൂഹിക നീതി, ഐ.ടി മിഷന്‍, വനിത ശിശു വികസനം, ഡ്രഗ്സ് കണ്‍ട്രോള്‍, പൊതുമരാമത്ത്, ശുചിത്വ മിഷന്‍, ജില്ലാ വ്യവസായ കേന്ദ്രം, മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം, പൊലീസ്, ദുരന്തനിവാരണം, ആരോഗ്യം, എക്സൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ഫിഷറീസ്, അനര്‍ട്ട്, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും ഏഴ് ദിവസങ്ങളിലായി സംഘടിപ്പിക്കും. കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഇക്കാര്യങ്ങളിലെല്ലാം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി വി അബ്ദുറഹിമാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന വിപണന മേള ജന പങ്കാളിത്തത്തോടെ ജനകീയ ഉത്സവമാക്കി മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്നത്.