കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് നടപ്പ് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഡിലെ മാസ്റ്റര്‍ വളപ്പ് പട്ടികവര്‍ഗ്ഗ കോളനിയിലേക്ക് റോഡ് നിര്‍മ്മിച്ചു നല്‍കി. റോഡ് ഉദ്ഘാടനം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ കുമ്പക്കോഡ് അധ്യക്ഷനായി.
