കരീലക്കുളങ്ങര എം.ജി.എം. എല്‍.പി സ്‌കൂളില്‍ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം യു. പ്രതിഭ എം.എല്‍.എ. നിര്‍വ്വഹിച്ചു. പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍. ഉഷ അധ്യക്ഷത വഹിച്ചു.യു. പ്രതിഭ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് പാചകപ്പുര നിര്‍മിച്ചത്.

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബുജാക്ഷി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജനുഷ, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ അനിത രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം ബി. പവിത്രന്‍, പി.റ്റി.എ. പ്രസിഡന്‍റ് മുകേഷ് കുമാര്‍, മുതുകുളം ബ്ലോക്ക് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അന്‍ജിത്ത്, കായംകുളം എ.ഇ.ഒ സിന്ധു, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജി.എസ്. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.