എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുരുവട്ടൂര്‍, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുന്നുണ്ടെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്ത് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘടനയായ ഡോക്ടേഴ്‌സ് ഫോര്‍ യു ആണ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്തത്.

കുരുവട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സരിത അധ്യക്ഷത വഹിച്ചു. കാക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി, നന്മണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത്, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീര്‍  എന്നിവര്‍ അധ്യക്ഷത വഹിച്ചു.