തൃശൂരിൽ നടക്കുന്ന
സംസ്ഥാന റവന്യൂ കലോത്സവവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ ആലോചനായോഗം ചേർന്നു.
14 ജില്ലകളിലെ റവന്യൂ വകുപ്പിലെയും സംസ്ഥാന റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥർ സംസ്ഥാന റവന്യൂ കലോത്സവത്തിൽ പങ്കെടുക്കും. മേളയോടനുബന്ധിച്ച് ഏപ്രിൽ 11ന് 4 മണിക്ക് സാഹിത്യ അക്കാദമിയുടെ തുറന്ന വേദിയിൽ വിപുലമായ സംഘാടക സമിതി യോഗം ചേരും. ജില്ലയിലെ എംപിമാർ എംഎൽഎമാർ, സാമൂഹ്യ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. കലക്ട്രേറ്റ് ചേംബറിൽ ചേർന്ന ആലോചനായോഗത്തിൽ
ജില്ലാ കലക്ടർ ഹരിത വി കുമാർ, അസിസ്റ്റൻറ് കലക്ടർ സൂഫിയാൻ അഹമ്മദ്, എ ഡി എം റെജി പി ജോസഫ്, ആർ ഡി ഒ പി എ വിഭൂഷണൻ, ഹുസൂർ ശിരസ്തദാർ പ്രാൺസിങ്, ജില്ലയിലെ തഹസിൽദാർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
