പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കൻഡറി വിഭാഗം) ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം), ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) എന്നീ വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ച അധ്യാപകരുടെ/ ജീവനക്കാരുടെ പുതുക്കിയ പ്രൊവിഷണൽ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ ലിസ്റ്റിൽ ലഭിക്കും. വിശദാംശം അടങ്ങിയ സർക്കുലർ ഹയർ സെക്കന്ററിയുടെ ഔദ്യോഗിക പോർട്ടലായ www.dhsekerala.gov.in ൽ ലഭിക്കും.