മാനന്തവാടി: മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് വ്യവസായ സംരംഭക ബോധവല്‍കരണ സെമിനാര്‍ നടത്തി. ട്രൈസം ഹാളില്‍ ബ്ലോക്ക്പഞ്ചായത്ത് അദ്ധ്യക്ഷ ഗീത ബാബു ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷന്‍ കെ.ജെ പൈലി അദ്ധ്യക്ഷത വഹിച്ചു. സംരംഭകത്വ വികസനമെന്ന വിഷയത്തില്‍ മാനേജ്‌മെന്റ് അഡൈ്വസര്‍ കെ.എച്ച് ജെറീഷ് കെ.എച്ച് ക്ലാസ്സെടുത്തു. മാനന്തവാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി. കുഞ്ഞമ്മത്, ഉപജില്ല വ്യവസായ ഓഫീസര്‍ ത്രേസ്യ വില്‍മ, പി.ആര്‍ ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.
