സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ എക്സിബിഷൻ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ എത്തിയ മന്ത്രിക്ക് തളിപ്പറമ്പ് അരിയിൽ സ്വദേശിയും ഫൈൻ ആർട്സ് കോളേജ് ശില്പകലാ വിദ്യാർത്ഥിയുമായ എം പ്രണവ് അദ്ദേഹത്തിന്റെ കാരിക്കേച്ചർ വരച്ചു നൽകി.
കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ ഒന്നാം തരം വിദ്യാർത്ഥി ആൽവിൻ മുകുന്ദ് വരച്ച ഗാന്ധിജിയുടെ ചിത്രവും മന്ത്രിക്ക് കൈമാറി. രണ്ടര വയസിൽ ചിത്രരചന ആരംഭിച്ച ആൽവിൻ ഇതിനകം ആയിരത്തോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. തൊഴിൽ വകുപ്പ് സ്റ്റാളിൽ വെച്ച് വി ശിവൻകുട്ടി കേരള സർക്കാർ ഇൻഷുറൻസ് കാർഡ് അതിഥി തൊഴിലാളിക്ക് കൈമാറി.