വ്‌ളോഗിംഗ് മത്സരം

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി വ്‌ളോഗിംഗ് മത്സരം നടത്തുന്നു.

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. ശുചിത്വ മിഷന്‍- തെളിനീരൊഴുകും നവകേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വ്‌ളോഗുകള്‍ ഏപ്രില്‍ 17നകം 9061304080 എന്ന വാട്സപ്പ് നമ്പരിലേക്ക് അയക്കണം. മികച്ച ആശയമുള്ള വീഡിയോയ്ക്ക് സമ്മാനം ലഭിക്കും. ഫോണ്‍: 9061304080.