കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പക്കുന്ന ‘ഓണം-ബക്രീദ് ഖാദി മേള 2018’ ന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. അജാന്തൂര് പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.വി.രാഘവന്, പത്മനാഭന്,ഗീതാ രാജു, പയ്യന്നൂര്‍ ഫിര്‍ക്ക ഖാദി സംഘം സെക്രട്ടറി ഇ.എ.ബാലന്,ഖാദി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.സുരേശന് എന്നിവര്‍ സംസാരിച്ച. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി.സി.മാധവന് നമ്പൂതിരി സ്വാഗതവൂം പ്രൊജക്ട് ഓഫീസര്‍ കെ.വി.ഗിരിഷ് കുമാര്‍ നന്ദിയും പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് ഖാദി ഷോറൂമുകളില്‍ വിവിധ തരം പുതിയ സില്ക്ക്്, കോട്ടന്‍, ജൂട്ട്്,കുപ്പടം സാരികളും ഷര്ട്ടിങ്ങുകളും എത്തിയിട്ടുണ്ട്. ഖാദി ഉല്പങ്ങള്ക്ക് ഈ മാസം 24 വരെ 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. കൂടാതെ സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ ബാങ്ക് ജീവനക്കാര്‍ക്കും 50000രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്.
മേളയുടെ ഭാഗമായി കാഞ്ഞങ്ങാട് മാവുങ്കാലില്‍ പ്രവര്‍ക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയോട് ചേര്‍ന്ന് ഗ്രാമ വ്യവസായ ഉല്പന്ന വിപണനമേളയും ഒരുക്കിയുട്ടുണ്ട്.