സുല്‍ത്താന്‍ ബത്തേരി: നഗരസഭയിലെ 14ാം ഡിവിഷനില്‍ കതിര്‍ ജെ.എല്‍.ജി ഗ്രൂപ്പിന്റെ കമ്പളനാട്ടി നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും
സാന്നിധ്യത്തില്‍ തുടിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങ്. തരിശായി കിടന്നിരുന്ന മൂന്നേക്കര്‍ സ്ഥലത്താണ് കമ്പളനാട്ടി നടന്നത്. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എല്‍.സി പൗലോസ്, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പി.കെ സുമതി, ഡിവിഷന്‍ കൗണ്‍സിലര്‍ സാലി പൗലോസ്, എ.ഡി.എസ് സെക്രട്ടറി സിന്ധു, പ്രസിഡന്റ് മേരി, സി.ഡി.എസ് അംഗങ്ങള്‍, ശ്രേയസ് കോ-ഓഡിനേറ്റര്‍ സിനി തോമസ്, ലിസി എന്നിവര്‍ പങ്കെടുത്തു.