കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിലെത്തി. തിരുവനന്തപുരത്ത് നിന്നുള്ള വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് 6.10 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം, ഭാര്യ സരസ്വതി സദാശിവം, ചീഫ് ഓഫ് നേവല്‍ കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ എ.കെ. ചൗള, കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഡി ജി പി ലോക് നാഥ് ബെഹ്‌റ, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, ഐ.ജി. വിജയ് സാക്കറെ, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അസിസ്റ്റന്റ് കളക്ടര്‍ പ്രജ്ഞാല്‍ പാട്ടീല്‍, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ ഉള്‍ ഹഖ്, ഡി സി പി ഹിമേന്ദ്രനാഥ്, കൊച്ചി തഹസില്‍ദാര്‍ കെ.വി. ആംബ്രോസ് എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ന് ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന രാഷ്ട്രപതി നാളെ ബോള്‍ഗാട്ടി പാലസില്‍ ജഡ്ജിമാര്‍ സംഘടിപ്പിക്കുന്ന പ്രഭാത ഭക്ഷണ വിരുന്നില്‍ പങ്കെടുക്കും.