സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള വിഷു-ഈസ്റ്റര്‍-റംസാന്‍ ജില്ലാഫെയര്‍ മലപ്പുറത്ത് ആരംഭിച്ചു. മലപ്പുറം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ജില്ലാ ഫെയറിന്റെ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. ആദ്യ വില്‍പ്പന മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. മലപ്പുറം മഞ്ചേരി റോഡിലുള്ള മാളിയേക്കല്‍ ബില്‍ഡിങില്‍ ആരംഭിച്ച സപ്ലൈകോ ഫെയറില്‍ നിന്നും സബ്‌സിഡി സാധനങ്ങളും മറ്റിനങ്ങളും വിലക്കുറവില്‍ ലഭിക്കും.

പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷബീര്‍ (വാര്‍ഡ് കൗണ്‍സിലര്‍), സപ്ലൈകോ ഡിപ്പോ മാനേജര്‍ സുരേഷ് ബാബു, ജൂനിയര്‍ മാനേജര്‍ കെ.അബ്ദുല്‍ ഗഫൂര്‍ മജ്‌നു, സി. എച്ച് നൗഷാദ്, വി.മുസ്തഫ, മുഹമ്മദാലി, അക്ബര്‍ മീനായി, പി. കെ. എസ് മുജീബ് ഹസ്സന്‍, ഷാജിമോന്‍ എന്നിവര്‍ പങ്കെടുത്തു.