നഗരസഭാ പരിധിയിലെ രജിസ്റ്റേര്‍ഡ് ക്ലബുകള്‍ക്കുള്ള കട്ടപ്പന നഗരസഭയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി നിര്‍വഹിച്ചു. കായിക ക്ഷമതയുള്ള ഒരുപറ്റം ചെറുപ്പക്കാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടുകൂടി കട്ടപ്പന നഗരസഭ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. ഒരു നഗരസഭാ വാര്‍ഡില്‍ രണ്ട് ക്ലബുകള്‍ വീതം 68 ക്ലബുകള്‍ക്കായി 2,50,000 രൂപ പദ്ധതി വിഹിതത്തില്‍ ഉള്‍ക്കൊള്ളിച്ചാണ് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വാങ്ങി വിതരണം നടത്തുന്നത്.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം പ്രശാന്ത് രാജ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ തങ്കച്ചന്‍ പുരയിടം, ഷൈനി സണ്ണി ചെറിയാന്‍, സോണിയ ജെയ്ബി, പ്ലാന്‍ ക്ലര്‍ക്ക് ബിനു, അമലേഷ് വി.എം. അഖില്‍ ആര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.