ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ മാഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് നടത്തി. ചക്കുപള്ളം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തിയ പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ്‌കുട്ടി കണ്ണമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പികെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
2021 ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ആറു മാസത്തെ എംഐസിയില്‍ നിന്നെടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചത്. വാര്‍ഡ് സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പഞ്ചായത്ത് തല സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സണ്‍ ആശാ ഷിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ബിഡിഓ ധനേഷ് ബി തുടങ്ങിയവര്‍ പങ്കെടുത്തു.