നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഉടൻ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ ആറ് മാസം ദൈർഘ്യമുള്ള ഡി.സി.എ, മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബിങ്, ഇലക്ട്രിക്കൽ വയറിങ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ബ്യൂട്ടീഷ്യൻ, ടാലി, ആട്ടോകാഡ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളും അവധിക്കാല കോഴ്‌സുകളായ റോബോട്ടിക്‌സ് വർക്‌ഷോപ്പ്, ഇന്റൽ ലേൺ പ്രോഗ്രാം, സ്‌കിൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാം കോഴ്‌സുകളിലേക്കും  അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ, എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 7559955644.