ബൗദ്ധിക വെല്ലുവിളി നേരിടുന്ന നിരാലംബരായ പുരുഷൻമാരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന പ്രതീക്ഷാ ഭവൻ പദ്ധതിയിലേക്കുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാൻ ഈ പ്രവർത്തന മേഖലയിൽ സേവനപരിചയമുള്ള അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് പ്രൊപ്പോസലിനൊപ്പം വിശദമായ പ്രൊജക്ട് റിപ്പോർട്ട്, ബജറ്റ് പ്ലാൻ എന്നിവ ഉൾക്കൊള്ളിക്കണം. നിർദിഷ്ട മേഖലയിലുള്ള സ്ഥാപനത്തിന്റെ പ്രവൃത്തിപരിചയം, അടിസ്ഥാന സൗകര്യം, കെട്ടിടത്തിന്റെ വിശദാംശങ്ങൾ, ജീവനക്കാരുടെ വിവരം എന്നിവ സംബന്ധിച്ച റിപ്പോർട്ടും പ്രൊപ്പോസലിനൊപ്പം സമർപ്പിക്കണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ സാമൂഹ്യ നീതി വകുപ്പിന്റെ www.swd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ മേയ് 20നു വൈകിട്ട് അഞ്ചിനുള്ളിൽ സാമൂഹ്യ നീതി ഡയറക്ടർ, വികാസ് ഭവൻ അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ പ്രൊപ്പോസൽ സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ് sjdpwdcell@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ലഭ്യമാക്കണം.