ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതിന് പിന്നാലെ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ പച്ചക്കറി തൈ നട്ടുകൊണ്ട് പള്ളിക്കര പഞ്ചായത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. കൃഷി ഓഫീസര്‍ വേണുഗോപാല്‍, കൃഷി അസിസ്റ്റന്റ് മധുസൂദനന്‍, വൈസ് പ്രസിഡന്റ് നാസ്‌നീന്‍ വഹാബ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സൂരജ്, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പച്ചക്കറി കൃഷി നടീലിന്റെ ഭാഗമായി. ഓരോ കേരളീയനിലും കൃഷി സംസ്‌കാരം ഉണര്‍ത്തുന്നതിനും സുശക്തമായ കാര്‍ഷിക മേഖല സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’.