തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 26ന് നടക്കും. ജില്ലാ കോടതി,  നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് നടക്കുക. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും മറ്റു ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകളും ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളും മോട്ടോര്‍ വാഹന അപകട തര്‍ക്ക പരിഹാരകേസുകളും അദാലത്തില്‍ പരിഗണിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തിരുവനന്തപുരം  : 0471-2467700
നെയ്യാറ്റിന്‍കര    : 0471-2220207
ആറ്റിങ്ങല്‍  : 0470-2626388
നെടുമങ്ങാട്  : 0472-2802806